ബഡ്ജറ്റ് 2026-27
ബജറ്റിന്റെ ആവശ്യകതയും പൊതുവ്യവസ്ഥകളും
1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ പ്രകാരം എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബഡ്ജറ്റ് നടപ്പ് സാമ്പത്തികവര്‍ഷം തയ്യാറാക്കേണ്ടതും മാര്‍ച്ച് ആദ്യവാരം ധനകാര്യസ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന് പഞ്ചായത്ത് മുന്‍പാകെ ഒരു പ്രത്യേക യോഗത്തില് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രസിഡന്റിന്റെ ആമുഖ പ്രഖ്യാപനത്തിന് ശേഷം പഞ്ചായത്തിന്റെ അംഗീകാരത്തിനായി സമര്പ്പിക്കേണ്ടതുമാണ്. സര്‍ക്കാര്‍ അതതു സമയങ്ങളില് പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും നിര്‍ണ്ണയിക്കപ്പെടുന്ന ചട്ടങ്ങള്‍ക്കും വിധേയമായി തയ്യാറാക്കിയതും അനുവദിച്ചതുമായ വികസന പദ്ധതികളുടെ ചെലവുള്‍പ്പെടെ അടുത്ത വര്‍ഷത്തേക്ക് ഉണ്ടാകാനിടയുളള വരവ് ചെലവുകളുടെ വിശദമായ എസ്റ്റിമേറ്റ് ഉള്‍ക്കൊള്ളുന്ന ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ ഓരോ വര്‍ഷവും ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റികള്‍ സെക്രട്ടറിയും അതതു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര് നല്കുന്ന നിര്‍ദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട് ധനകാര്യസ്റ്റാന്റിംകമ്മിറ്റിയാണ് ബഡ്ജറ്റ് തയ്യാറാക്കുന്നത്. മാര്‍ച്ച് ന് മുന്‍പായി ബഡ്ജറ്റ് പാസ്സാക്കാത്ത പക്ഷം ഏപ്രില് മുതല് എന്തെങ്കിലും ചെലവ് വരുത്തുകയോ ചെയ്യാന്‍ പാടുള്ളതല്ല.