പദ്ധതി റിപ്പോര്‍ട്ട് 2025-26

വാര്‍ഷിക പദ്ധതി

              പൊതുജന പങ്കാളിത്തത്തോടെ ലൈഫ് മിഷൻ, ആർദ്രം മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിതകേരളം എന്നിവയും കൃഷി, ജലം, ശുചിത്വം എന്നീ ഉപമിഷനുകളും ഫലപ്രദമായി നടപ്പിലാക്കി. വാർഷിക പദ്ധതി 2025–26 പ്രകാരം വനിതാ ജിംനേഷ്യം, അമൃതം ന്യൂട്രിമിക്സ് യൂണിറ്റ്, എം.സി.എഫ് സോർട്ടിങ് ബിൽഡിംഗ്, പി.എച്ച്.സി കെട്ടിടം, സോളാർ പാനൽ സ്ഥാപനം, റോഡ് നിർമാണം, അംഗനവാടി നവീകരണം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

                      ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ മേഖലകളിൽ ലാപ്ടോപ്പ് വിതരണം, ഭവന പുനരുദ്ധാരണ ധനസഹായം, പോഷകാഹാര വിതരണം, ക്യാൻസർ-തൈറോയ്ഡ് പരിശോധന, കൊതുകുജന്യ രോഗ നിയന്ത്രണം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി. കൃഷി, ക്ഷീരവികസനം, മൃഗസംരക്ഷണം എന്നിവയ്ക്ക് സബ്സിഡികളും ധനസഹായങ്ങളും നൽകി. കുടുംബശ്രീ വഴി സംരംഭകത്വ വായ്പകളും തൊഴിലുറപ്പ് പദ്ധതിയിലൂടെ കുളം-തോട് സംരക്ഷണവും നടപ്പിലാക്കി. സുതാര്യ ഭരണത്തിനായി ഗ്രാമസഭകളും വാർഡ് സഭകളും ശക്തിപ്പെടുത്തി പഞ്ചായത്തിന് ഐ.എസ്.ഒ സർട്ടിഫിക്കേഷനും നേടി.

  • Download Annual Plan