കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട് 

സമ്പൂർണ്ണ ഗുണമേന്മ സംവിധാന തത്വത്തിൽ അധിഷ്ഠിതമായി പൊതുജനങ്ങൾക്കു  ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കുകയും തുടർച്ചയായ വിലയിരുത്തലിലൂടെ കാര്യക്ഷമവും സുതാര്യവും അഴിമതി രഹിതവുമായ ഭരണം കാഴ്ചവെച്ചും ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും പൂർണ സഹകരണം, സമർപ്പണം, സന്നദ്ധത എന്നിവയിലൂടെ പൊതുജനങ്ങളുടെ പരിപൂർണ്ണ സംതൃപ്തിയും പഞ്ചായത്തിന്റെ സമഗ്രമായ പുരോഗതിയും ഉറപ്പുവരുത്തി ഒരു സമ്പൂർണ്ണ ജനസൗഹൃദ പഞ്ചായത്തായി  മാറുക എന്നതാണ് അളഗപ്പനഗർ ഗ്രാമപഞ്ചായത്തിന്റെ  നയം

ദൗത്യം 

* ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.
* കുടിവെള്ളം, ശുചിത്വം, ആരോഗ്യപരിരക്ഷ എന്നിവ ഉറപ്പാക്കുക.
* സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുക.
* കാർഷികവും തൊഴിലവസരങ്ങളും ശക്തിപ്പെടുത്തുക.
* പരിസ്ഥിതി സംരക്ഷണവും ഹരിത വികസനവും നടപ്പാക്കുക.
* ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യവും കാര്യക്ഷമവുമായ ഭരണ സംവിധാനം നടപ്പാക്കുക.