2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഓപ്പറേഷന്‍ തൂഫാന്‍

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ "ഓപ്പറേഷൻ തൂഫാൻ" രണ്ടാം ഘട്ടത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച് അളഗപ്പനഗർ ഗ്രാമ പഞ്ചായത്തിൽ 28-09-2026 രാവിലെ 11 മണിക്ക് തൂഫാൻ പതാക ഉയർത്തൽ , തുഫാൻ ലഹരി വിരുദ്ധ പ്രതിജ്ഞ, തൂഫാൻ ബാഡ്ജ് നൽകൽ എന്നിവ ബഹു. പഞ്ചാ. പ്രസിഡണ്ട്‌ ശ്രീമതി ഭാഗ്യവതി ചന്ദ്രന്‍ നിര്‍വഹിക്കുകയും ബഹു. പഞ്ചാ. വൈസ് പ്രസിഡണ്ട്‌ അധ്യക്ഷത വഹിക്കുകയും ചെയ്തു.

Poster