2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പരാതി പരിഹാര അദാലത്ത്

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ പരിഹരിക്കപ്പെടാതെ അവശേഷിക്കുന്ന പരാതികളില്‍ തീര്‍പ്പ്‌ കല്‍പ്പിക്കുന്ന പരാതി പരിഹാര അദാലത്ത് 2026 സെപ്തംബര്‍ 30 നു രാവിലെ 10.30 നു ബഹു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി ഭാഗ്യവതി ചന്ദ്രന്‍ നിര്‍വഹിക്കുകയും ബഹു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീ. അലക്സ് ചുക്കിരി അധ്യക്ഷം വഹിക്കുകയും ചെയ്തു. പരിഹരിക്കപെടാതെ അവശേഷിക്കുന്ന പരാതികളില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കുകയും പ്രസ്തുത വാര്‍ഡുകളിലെ മെമ്പര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തു.

 

 

 

 

 

Grievance Redressal Adalat