2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വാര്‍ഷിക ധനകാര്യ പത്രിക.

                  ഒരു സാമ്പത്തിക വർഷത്തെ ഒരു സ്ഥാപനത്തിന്റെ വരുമാനം, ചെലവ്, ആസ്തി, ബാധ്യത എന്നിവയുടെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തുന്ന ഔദ്യോഗിക രേഖയാണിത്. ഇത് ഒരു സ്ഥാപനത്തിന്റെ ധനപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

AFS-ലെ പ്രധാന ഘടകങ്ങൾ:

വരുമാന - ചെലവ് സ്റ്റേറ്റ്മെന്റ് : ഒരു വർഷം സ്ഥാപനത്തിന് ലഭിച്ച മൊത്തം വരുമാനം (നികുതി, ഫീസ്, ഗ്രാന്റുകൾ) അതുപോലെ നടത്തിയ മൊത്തം ചെലവുകൾ (ശമ്പളം, പദ്ധതിച്ചെലവുകൾ, മെയിന്റനൻസ്) എന്നിവയുടെ കണക്ക്.

ബാലൻസ് ഷീറ്റ് : ഒരു നിശ്ചിത തീയതിയിലുള്ള സ്ഥാപനത്തിന്റെ ആസ്തികളും (കെട്ടിടങ്ങൾ, ഭൂമി, ബാങ്ക് നിക്ഷേപം) ബാധ്യതകളും (വായ്പകൾ, നൽകാനുള്ള തുക) കാണിക്കുന്നു.

Receipts and Payments Account  :  വർഷം മുഴുവൻ പണമായി ലഭിച്ചതും (Receipts) പണമായി നൽകിയതും (Payments) രേഖപ്പെടുത്തുന്നു.

  • Annual Financial Statement 2023-24
  • Annual Financial Statement 2024-25
  • Annual Financial Statement 2025-26